തുഷാരഗിരി ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആനയെ കരയ്ക്ക് അടിപ്പിക്കും.
കോഴിക്കോട്: കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ആനയുടെ ജഡം ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. കോടഞ്ചേരി പൊലീസും, താമരശ്ശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. തുഷാരഗിരി ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
ആനയെ കരയ്ക്ക് അടിപ്പിക്കും.
Add Asianetnews as a Preferred Source

