പുല്ലുവിളയിൽ മൂന്നുവയസുള്ള കൊച്ചു മകളോടൊപ്പം വീടിന്‍റെ ടെറസ്സിൽ നിന്നും വീണ  മത്സ്യതൊഴിലാളി  മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് വയസുകാരി എലീന റോസിനയെ  സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  പുല്ലുവിള ചാരത്തടി പുരയിടത്തിൽ ആന്‍റണി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. 

തിരുവനന്തപുരം: പുല്ലുവിളയിൽ മൂന്നുവയസുള്ള കൊച്ചു മകളോടൊപ്പം വീടിന്‍റെ ടെറസ്സിൽ നിന്നും വീണ മത്സ്യതൊഴിലാളി മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് വയസുകാരി എലീന റോസിനയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പുല്ലുവിള ചാരത്തടി പുരയിടത്തിൽ ആന്‍റണി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. 

മകൾ റോസിയുടെ മൂന്ന് വയസുള്ള മകളെ വീടിൻറെ ടെറസ്സിൽ കളിപ്പിച്ച് കൊണ്ട് നില്‍ക്കുന്നതിനിടെ ഇരുവരും ടെറസിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് വിവരം. വീഴ്ചയിൽ ഗുരുതരപരിക്കേറ്റ ആൻറണിയെയും കുട്ടിയെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആൻണി യാത്രാമദ്ധ്യേ മരിച്ചു. കുട്ടിയെ നിംസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആണറണിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മോർച്ചറിയിലേക്ക്
മാറ്റി. സംഭവത്തെക്കുറിച്ച് അസ്വാഭാവികമരണത്തിന് കേസ് എടുത്തി കാഞ്ഞിരംകളം പൊലീസ് പറഞ്ഞു. സീനാമ്മയാണ് ആൻറണിയുടെ ഭാര്യ. മക്കൾ: റോയി, റോബിൻ, റോസി. മരുമക്കൾ: മീര, ആസ്റ്റിൻ.