കാലവർഷത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ ഇവിടെ മണ്ണിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ തുറക്കുന്നതിന് റവന്യു അധികൃതർ വിലക്കേർപ്പെടുത്തി. കഴിഞ്ഞ കാലവർഷത്തിൽ പെയ്ത ശക്തമായ മഴയിൽ ഇവിടെ മണ്ണിടിഞ്ഞ് വീണെങ്കിലും മണ്ണ് മാറ്റി ഭൂമി ഹോട്ടലുടമ സ്വന്തമാക്കി കെട്ടിടം നിർമ്മിച്ചു
ഇടുക്കി: പ്രളയത്തിൽ മണ്ണിടിഞ്ഞവീണ വൻമല വീണ്ടും ഇടിച്ചു നിരത്തുന്നു. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ ഹോട്ടൽ ഉടമകള്‍ മലയിടിച്ച് ഭൂമി കൈയ്യേറാൻ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മൂന്നാർ ബി.എസ്.എൻ.എലിന്റെ ടവർ സ്ഥിതി ചെയ്യുന്ന വൻമലയാണ് ജീവനക്കാരെ ഉപയോഗിച്ച് ഹോട്ടലുടമ ഇടിച്ചുനിരത്തുന്നത്.
കാലവർഷത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ ഇവിടെ മണ്ണിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ തുറക്കുന്നതിന് റവന്യു അധികൃതർ വിലക്കേർപ്പെടുത്തി. കഴിഞ്ഞ കാലവർഷത്തിൽ പെയ്ത ശക്തമായ മഴയിൽ ഇവിടെ മണ്ണിടിഞ്ഞ് വീണെങ്കിലും മണ്ണ് മാറ്റി ഭൂമി ഹോട്ടലുടമ സ്വന്തമാക്കി കെട്ടിടം നിർമ്മിച്ചു.
ഇത്തവണ പെയ്ത കനത്ത മഴയിൽ കെട്ടിടം പൂർണ്ണമായി തകരുകയും ഇവിടെ താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും ചെയ്തു. മഴമാറിയതോടെ സർക്കാർ ഭൂമി കൈയ്യേറുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും മലയാടിച്ചുനിരത്തുന്നത്. നാല് ജീവനക്കാരെ ഉപയോഗിച്ച് തൂബകൾ ഉപയോഗപ്പെടുത്തിയാണ് പണികൾ പുരോഗമിക്കുന്നത്. എന്നാൽ ഭൂമി തങ്ങളുടെതാണെന്ന അവകാശവാദവുമായി കമ്പനി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.
