ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണവുമായി വന്ന ഹെലികോപ്റ്ററിന്‍റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് ഉച്ചക്ക് 11ന് കുട്ടമ്പേരൂര്‍ മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. മാന്നാര്‍ കുട്ടമ്പേരൂര്‍ തെക്കേപുത്തന്‍ പറമ്പില്‍ കുട്ടപ്പന്‍റെ വീടിന്‍റെ അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഓടുകള്‍ പറന്നു പോയി. വീടിന്‍റെ ഭിത്തികള്‍ പൊട്ടി. 


മാന്നാര്‍: ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണവുമായി വന്ന ഹെലികോപ്റ്ററിന്‍റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് ഉച്ചക്ക് 11ന് കുട്ടമ്പേരൂര്‍ മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. മാന്നാര്‍ കുട്ടമ്പേരൂര്‍ തെക്കേപുത്തന്‍ പറമ്പില്‍ കുട്ടപ്പന്‍റെ വീടിന്‍റെ അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഓടുകള്‍ പറന്നു പോയി. വീടിന്‍റെ ഭിത്തികള്‍ പൊട്ടി. 

സമീപ വീടായ തെക്കേല്‍ പുത്തന്‍പറമ്പില്‍ ശശിയുടെ വീടിനും നാശം സംഭവിച്ചു. വീടിന്‍റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും മേല്‍ക്കൂര ഷീറ്റ് കാറ്റില്‍ പറന്നു പോവുകയും ചെയ്തു. പശു തെഴുത്തിലെ ഓടുകളും ഹോളോബ്രിക്‌സ് വര്‍ഷോപ്പിന്‍റെ ഷീറ്റുകളും പറന്നു പോയി. തെങ്ങ് വീടിന് മുകളില്‍ ചാഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു. ആശുപത്രിയുടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കാനെത്തിയിരുന്നു ഹെലികോപ്റ്റര്‍.