Asianet News MalayalamAsianet News Malayalam

വളർത്തു നായ കടിച്ചപ്പോൾ മകൾ വാക്സിനെടുത്തു, നഖം മാത്രം കോറിയതിനാൽ അമ്മ എടുത്തില്ല;പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

പിറ്റേ ദിവസം അസ്വസ്ഥതകൾ കൂടിയപ്പോൾ ഡോക്ടർ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. 

The housewife died of rabies nedumangad trivanddrum
Author
First Published Aug 10, 2024, 3:31 PM IST | Last Updated Aug 10, 2024, 3:47 PM IST

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചെന്തുപ്പൂർ ചരുവിളാകത്ത് പേവിഷ ബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അനു ഭവനിൽ ജയ്നി(44) ആണ് മരിച്ചത്. രണ്ടര മാസം മുൻപ് വളർത്തു നായ മകളെ കടിക്കുകയും ജയ്നിയുടെ കൈയ്യിൽ നഖം കൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്നു തന്നെ വാക്‌സിൻ എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റതിന് ചികിത്സ തേടിയിരുന്നില്ല.

എന്നാൽ, ഒരു മാസത്തിനകം നായ ചത്തു. മൂന്ന് ദിവസം മുമ്പ് ശരീര ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്നി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിറ്റേ ദിവസം അസ്വസ്ഥതകൾ കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജയ്നിയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്കാരം നടത്തിയത്. 

തെക്കൻ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 55 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത; 4 ദിവസം കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios