പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ആരാധനാലയം കൊവിഡ്  ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനം ആരംഭിച്ചു. പാറശ്ശാല നെടുങ്ങോട് ജെഎൻഎജി ചർച്ചിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്.

തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ആരാധനാലയം കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനം ആരംഭിച്ചു. പാറശ്ശാല നെടുങ്ങോട് ജെഎൻഎജി ചർച്ചിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഈ മഹാമാരിക്കെതിരെ പോരാടാൻ ആരാധനാലയം തന്നെ ചികിത്സാ കേന്ദ്രമാക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി വിട്ടുനൽകിയ പീറ്റർ പാസ്റ്ററിന്റെ വലിയ മനസ്സിനെ നന്ദി അറിയിക്കുന്നുയെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. 

നാനൂറിലധികം കിടക്കകൾ ഇടാനുള്ള അടിസ്ഥാന സൗകര്യം ഇവിടെയുണ്ട് നിലവിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 150 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനു ശേഷം സ്വന്തം വീടുകളിൽ കഴിയുന്നതിനു സൗകര്യം ഇല്ലാത്തവർക്കു വേണ്ടിയാണു സെന്റർ. രോഗികള്‍ക്കുള്ള ഭക്ഷണം ലഭ്യമാക്കും. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ വോളന്റിയർമാരുടെയും 24 മണിക്കൂർ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona