കൽപ്പാത്തി: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. വെട്ടത്തൂർ താലേക്കാട്ട് സ്വദേശി പരുത്തിയിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മസ്‌റൂർ (23) ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെ പാലക്കാട് കൽപ്പാത്തിയിയിൽ ടാങ്കർ ലോറിക്ക് പുറകിൽ മസ്‌റൂറും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് അവിവാഹിതനാണ്.