300 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവർക്കും ഹൃദയ സംബന്ധമായ രോഗങ്ങളള്‍ ഉള്ളവര്‍ക്കും തുടര്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്തു

ഇടുക്കി: മൂന്നാറിൽ ഹൃദയ സംബന്ധമായ രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയ്ക്ക് ഹൃദയാഘാതം. ക്യാമ്പിലെത്തിയ ഇയാള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ കോളനി സ്വദേശിയായ മധ്യവയസ്‌കനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊസൈറ്റിയുടെയും മൂന്നാര്‍ ടാറ്റാ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ വി.എസ്.എസ് ഹാളില്‍ വച്ച് നടന്ന കാന്‍സര്‍ - ഹൃദയ സംസംബന്ധമായ രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. പരിശോധന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

300 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവർക്കും ഹൃദയ സംബന്ധമായ രോഗങ്ങളള്‍ ഉള്ളവര്‍ക്കും തുടര്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.ഭവ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മിസ്റ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ഡേവിഡ് ചെല്ലി, സൈക്കോളസിറ്റ് ടി.എ.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.