സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും മകൻ ബിനുവിനെ പേരൂർക്കs മാസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബിനു മദ്യലഹരിയിലും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലിൽ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മകൻ ബിനുവിനെ പൊലീസ് മാനസിരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടുന്നത് കണ്ട നാട്ടുകാരെത്തിയ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മാനസിക പ്രശ്നങ്ങളുള്ള ബിനു മദ്യപിച്ചാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ബിനുവിനെ കസ്റ്റഡിലെടുത്തു. ഇയാളെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മുമ്പ് അമ്മയെ ബിനു ചൂടുവെളളം തലയിൽ ഒഴിച്ച് ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ, ബീഹാറിൽ മാത്രം 24 മണിക്കൂറിനിടെ 60 മരണമെന്ന് റിപ്പോർട്ട്

ദില്ലിയിൽ ജലക്ഷാമം രൂക്ഷം; ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരുന്ന് ജനക്കൂട്ടം, സർക്കാർ സുപ്രീംകോടതിയിൽ

https://www.youtube.com/watch?v=Ko18SgceYX8