ബൈക്കില്‍ പോകുമ്പോള്‍ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

തൃശൂര്‍: കത്തിക്കുത്ത് കേസിലെ പ്രതിയെ മരുതയൂര്‍ ചന്ദനക്കുടം നേര്‍ച്ചയാഘോഷത്തിനിടെ അറസ്റ്റ് ചെയ്തു. മരുതയൂര്‍ അമ്പാടി വീട്ടില്‍ അതുല്‍ കൃഷ്ണയാണ് (19) അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് മരുതയൂര്‍ ആരോഗ്യ കേന്ദ്രത്തിന് സമീപം മുഹമ്മദ് ആദില്‍ എന്ന യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മൂന്നാം പ്രതിയാണ്. ബൈക്കില്‍ പോകുമ്പോള്‍ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ ശേഷം പ്രതി ഒളിവിലായിരുന്നു. വെള്ളിയാഴച്ച നേര്‍ച്ച ആഘോഷത്തിനിടെ ഒരു നാട്ട് കാഴ്ചയിലെ ആനയുടെ മൂന്നാം പാപ്പാനായി നടക്കുന്നത് കണ്ട പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.ഐ. യു. മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

READ MORE: സൈബർ തട്ടിപ്പ്; കരുനാഗപ്പള്ളി സ്വദേശിനിയുടെ 10 ലക്ഷം തട്ടി, പ്രതികളിൽ ഒരാളെ ജാര്‍ഖണ്ഡിൽ എത്തി പിടികൂടി പൊലീസ്