വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻതോട് ജംങ്ഷന് പടിഞ്ഞാറ് സെറ്റിൽമെൻറ് കോളനിയിൽ തമീമിന്‍റെ വസ്ത്ര വിൽപ്പനശാലയാണ് അഗ്നിക്കിരയാക്കിയത്. 

അമ്പലപ്പുഴ: വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻതോട് ജംങ്ഷന് പടിഞ്ഞാറ് സെറ്റിൽമെൻറ് കോളനിയിൽ തമീമിന്‍റെ വസ്ത്ര വിൽപ്പനശാലയാണ് അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച ( 16.8.2018 ) പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. തമീമിന്‍റെ വീടിന് സമീപമാണ് വസ്ത്രശാല പ്രവർത്തിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരും തമീമും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പുന്നപ്ര പൊലീസ് കണ്ടെടുത്തു.