ശുചിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതിനെ തുടർന്ന് ബലമായി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ഇടുക്കി: നെടുങ്കണ്ടത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ആത്മഹത്യ ചെയ്തു. നെടുംകണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ശുചിമുറിയിലെ ഷവറിൻ്റെ പൈപ്പിലാണ് ഷാജി തൂങ്ങി മരിച്ചത്. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. വയറു വേദനയെ തുടർന്ന് പുലർച്ചെയാണ് ആശുപത്രിയിൽ എത്തിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതിനെ തുടർന്ന് ബലമായി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്,ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
