രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടര കിലോ വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍. തലശ്ശേരി ചിറക്കര സ്വദേശി ചെറിച്ചാന്‍ വീട്ടില്‍ നിഷാദ് (23) നെയാണ് നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസ് പിടികൂടിയത്. റൂറല്‍ എസ്പി ജി. ജയദേവിന്‍റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച കണ്‍ട്രോള്‍ റൂം അസി കമ്മീഷണര്‍ ടി.പി. പ്രേമരാജന്‍റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ട്രൈക്കിംഗ് ഫോഴ്സിലെ അംഗങ്ങളാണ് വാഹന പരിശോധനക്കിടെയാണ് വെളളി ആഭരണങ്ങളുമായി യുവാവ് പിടിയിലായത്.

കോഴിക്കോട്: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടര കിലോ വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍. തലശ്ശേരി ചിറക്കര സ്വദേശി ചെറിച്ചാന്‍ വീട്ടില്‍ നിഷാദ് (23) നെയാണ് നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസ് പിടികൂടിയത്. റൂറല്‍ എസ്പി ജി. ജയദേവിന്‍റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച കണ്‍ട്രോള്‍ റൂം അസി കമ്മീഷണര്‍ ടി.പി. പ്രേമരാജന്‍റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ട്രൈക്കിംഗ് ഫോഴ്സിലെ അംഗങ്ങളാണ് വാഹന പരിശോധനക്കിടെയാണ് വെളളി ആഭരണങ്ങളുമായി യുവാവ് പിടിയിലായത്.

തൂണേരി മുടവന്തേരി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് കൈകാണിച്ച് നിര്‍ത്തി പരിശോധന നടത്തുന്നതിനിടെയാണ് ബാഗില്‍ വെളളി പാദസരങ്ങളും, ചെറിയ കമ്മലുകളും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ ഇല്ലായിരുന്നു. തലശ്ശരിയില്‍ നിന്ന് നാദാപുരത്തെ കടകളില്‍ വില്‍പന നടത്താന്‍ കൊണ്ടുപോകുന്ന ആഭരണങ്ങളാണെന്ന് പോലീസ് പറഞ്ഞു. കമ്പോളത്തില്‍ ഒന്നര ലക്ഷം രൂപ വില വരും. ടി.കെ. ആനന്ദന്‍, കെ.എന്‍. രാജു, രഞ്ജിഷ്, വി.കെ. പ്രജീഷ് കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു