8ലക്ഷം രൂപയ്ക്കാണ് ഷാജി ജാമ്യക്കാരാനായി നിന്നത്. എന്നാൽ അനിൽകുമാർ വായ്പ കുടിശിക വരുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാറിന്റെ വീട്ടിലെത്തി രണ്ടാമത്തെ നിലയിൽ ഷാജി ജീവനൊടുക്കിയത്. 

തിരുവനന്തപുരം: വായ്പാ കുടിശിക വരുത്തിയതിനെ തുടർന്ന് ജാമ്യക്കാരൻ ജീവനൊടുക്കി. ചെമ്പൂർ സ്വദേശി ഷാജി (48) ആണ് തൂങ്ങി മരിച്ചത്. വെള്ളറട സ്വദേശി അനിൽകുമാറിൻ്റെ വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനിൽ കുമാറിന് വായ്പയെടുക്കുന്നതിനായി ഷാജി ജാമ്യം നിന്നിരുന്നു. 8ലക്ഷം രൂപയ്ക്കാണ് ഷാജി ജാമ്യക്കാരാനായി നിന്നത്. എന്നാൽ അനിൽകുമാർ വായ്പ കുടിശിക വരുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാറിന്റെ വീട്ടിലെത്തി രണ്ടാമത്തെ നിലയിൽ ഷാജി ജീവനൊടുക്കിയത്. ലോക്കൽ ഫണ്ട് ഓഡിറ്റിലെ ജീവനക്കാരനാണ് ഷാജി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ ചോർച്ച, ചുറ്റും പുക മയം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8