ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ലീക്കായത്.
പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻതോതിൽ ചോർച്ച. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ലീക്കായത്. ചോർച്ച ഉണ്ടായ ഉടന്‍ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് ലീക്കായി ചുറ്റും പുക മയമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
Also Read: കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ
