നഗരത്തിലെ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. 

ആലപ്പുഴ: നഗരത്തിലെ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. രാവിലെ എത്തിയ തീർത്ഥാടകരാണ് കാണിക്കവഞ്ചി തകർന്നുകിടക്കുന്നത് കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് കേസെടുത്ത് മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. ഒരു മാസം മുൻപാണ് കാണിക്കവഞ്ചി അവസാനമായി തുറന്നത്. ഏകദേശം 10, 000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.