നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേയാണ് 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കുന്നത്. 

തൃശൂർ: ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 10 ഞായറാഴ്ച നടക്കുക. വിവാഹങ്ങളുടെ ബുക്കിം​ഗ് 200 കവിഞ്ഞു. പുലർച്ചെ 5 മുതൽ താലികെട്ട് ആരംഭിക്കും. നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേ 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കും. 

Add Asianetnews as a Preferred SourcegooglePreferred

വധൂവരന്മാരും വിവാഹ സംഘവും മുഹൂർത്തത്തിന് മുമ്പ് മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തെ റിസപ്ഷൻ കൗണ്ടറിൽ എത്തി ടോക്കൺ വാങ്ങിയാൽ പ്രത്യേക പന്തലിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്. മുഹൂർത്തത്തിന് മുമ്പായി ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും തുടർന്ന് കല്യാണ മണ്ഡപത്തിലേക്കും എത്തിക്കും. ഒരു സംഘത്തിൽ 4 ഫോട്ടോഗ്രാഫർമാർ അടക്കം 24 പേർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിന് പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപത്തു കൂടി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.