ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  

കോഴിക്കോട്: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചത് അപസ്മാരത്തെ തുടര്‍ന്ന്. മരുതോങ്കര കെ.സി. മുക്ക് പാറച്ചാലില്‍ പ്രകാശന്റെ മകന്‍ അഭിജിത്ത് (22) ആണ് മരിച്ചത്. അപസ്മാരത്തെ തുടര്‍ന്ന് അഭിജിത്ത് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. വഞ്ചിയില്‍ കുടെയുണ്ടായിരുന്ന സുഹൃത്തിന് ഒന്നും ചെയ്യാനായില്ല.

വഞ്ചിയില്‍ രണ്ടു പേരാണ് ഇറങ്ങിയിരുന്നത്, ഒരാള്‍ നീന്തി രക്ഷപ്പെട്ടു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ അപകട സമയത്ത് കരയിലായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona