കോവളം ഗ്രോബീച്ചിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സാംസ്കാരിക പരിപാടിക്ക് ശേഷം, പരിപാടിയില്‍ പങ്കെടുത്തവരെ താമസസ്ഥലമായ മറ്റൊരു ഹോട്ടലിലേക്ക് കൊണ്ട് പോകാൻ വന്നവാഹനത്തിന്‍റെ മുകളിൽ ഒളിച്ചു കിടന്നാണ് യുവാവ് ഹോട്ടൽ കോമ്പൌണ്ടിൽഎത്തിയത്.
തിരുവനന്തപുരം: കോവളത്ത് അർദ്ധരാത്രി പെലീസുകാരും ഹോട്ടൽ സെക്യൂരിറ്റിക്കാരും നോക്കി നിൽക്കെ കടലിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോവളത്ത് നടന്നത് നാടകീയ സംഭവങ്ങൾ. കോവളം ഗ്രോബീച്ചിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സാംസ്കാരിക പരിപാടിക്ക് ശേഷം, പരിപാടിയില്‍ പങ്കെടുത്തവരെ താമസസ്ഥലമായ മറ്റൊരു ഹോട്ടലിലേക്ക് കൊണ്ട് പോകാൻ വന്ന
വാഹനത്തിന്‍റെ മുകളിൽ ഒളിച്ചു കിടന്നാണ് യുവാവ് ഹോട്ടൽ കോമ്പൌണ്ടിൽ
എത്തിയത്.
ഹോട്ടലിന്‍റെ കവാടത്തിൽ വാഹനം കയറുന്നതിനിടയിൽ മുകളിൽ യുവാവിനെ കണ്ട സെക്യൂരിറ്റി ജീവനക്കാർ വാഹനം തടഞ്ഞ് ഇയാളെ താഴെയിറക്കി. ഇവരോട് മണക്കാട് സ്വദേശിയാണ് താനെന്നും കണ്ണൂരിലാണ് ജോലിയെന്നും മാത്രമാണ് ഇയാൾ വെളിപ്പെടുത്തിയത്. ശേഷം ഇയാൾ ഹോട്ടലിന്‍റെ കോമ്പൌണ്ടിലൂടെ
കടൽക്കരയിലേക്ക് നടക്കുകയായിരുന്നു.
സന്ദർശകരൊക്കെ പോയിരുന്നതിനാൽ കോവളം സ്റ്റേഷനിലെ പോലീസുകാരും ഹോട്ടൽ സെക്യൂരിറ്റി
ജീവനക്കാരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഇവർ ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ യുവാവ് കടലിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി തൊട്ടടുത്ത പാറയിൽ കയറി. കരയിൽ നിന്ന് പോലീസുകാരും ഹോട്ടൽ ജീവനക്കാരും തിരിച്ചു കയറാൻ ആവശ്യപ്പെട്ടെങ്കിലും വീണ്ടും ചാടിയ യുവാവ് കടലിലേക്ക് നീന്തുകയായിരുന്നു.
കടൽ പ്രക്ഷുബ്ദമായതിനാല്‍ കരയിൽ നിന്നവർക്ക് യുവാവിന്‍റെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ തിരച്ചുഴിയിൽപ്പെട്ട് കാണാതായി. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ കടൽക്ഷോഭത്തെ മറികടന്ന് മറൈൻ എൻഫോഴ്സ്മെന്‍റെയും തീരദേശ പോലീസിന്‍റെയും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇന്നലെ (26.7.2018) പകലും തിരച്ചിൽ തുടർന്നെങ്കിലും കടൽക്ഷോഭം കാരണം പിന്തിരിഞ്ഞു. കടൽ അനുകൂലമായാൽ തിരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ പറഞ്ഞു.
