കഴിഞ്ഞ ദിവസം വെള്ളിയൂര്‍ നൊച്ചാട് റോഡില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. 

കോഴിക്കോട് : കഴിഞ്ഞ ദിവസം വെള്ളിയൂര്‍ നൊച്ചാട് റോഡില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാലിക്കരയിലെ കാക്കാം മാക്കൂല്‍ രാഘവന്‍ നായരുടെ മകന്‍ രതീഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നൊച്ചാട് കൃഷിഭവന്‍ പരിസരത്തായിരുന്നു അപകടം. മാതാവ്: ദേവി അമ്മ. സഹോദരന്‍: രഘു (ജയറാണി ടെക്‌സ്‌റ്റൈല്‍സ് ബാലുശേരി).