വളയം കുയ്‌തേരി ഒ പി മുക്കിലെ തോലോല്‍ അശോകന്‍ (56) ആണ് മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്.  

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാടക പ്രവര്‍ത്തകന്‍ മരിച്ചു. വളയം കുയ്‌തേരി ഒ പി മുക്കിലെ തോലോല്‍ അശോകന്‍ (56) ആണ് മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്. കഴിഞ്ഞ മാസം 16 ന് ന്യൂ മാഹി ജിതേഷ് സ്മാരക മന്ദിരത്തിനടുത്തുണ്ടായ ബൈക്കപകടത്തില്‍ തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത വിരകള്‍ നാടകത്തിന്‍റെ രചയിതാവാണ്, ദൈവത്തിന്‍റെ കണ്ണ്, ഏകലവ്യന്‍ തുടങ്ങിയ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുടെയും രചയിതാവും അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. ഭാര്യ: ജാനു മക്കള്‍: മഹേഷ്, താര. മരുമക്കള്‍: അജിന (വാണിമേല്‍ ), മനോജന്‍ (കല്ലുമ്മല്‍ ). സംസ്‌കാരം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍