കഴിഞ്ഞ ഏപ്രില്‍ 10ന് വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന പുത്തന്‍കാവ് പിരളശ്ശേരി കുന്നേല്‍ തോമസ് വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതും  24ന് ആല നെടുവരംകോട് എസ്എന്‍ഡിപി ശാഖാ യോഗം ഓഫീസിലെ അലമാരിയും വഞ്ചിയും തകര്‍ത്തു മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. 

മാന്നാര്‍: ക്ഷേത്രങ്ങളും ഗുരുമന്ദിരങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതിയെ ചെങ്ങന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണ ശ്രമത്തിനിടെ നെടുമങ്ങാട് വെമ്പയം ജൂബിലി ഭവനത്തില്‍ ബിജു സെബാസ്റ്റ്യനെയാണ് (48) പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ഏപ്രില്‍ 10ന് വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന പുത്തന്‍കാവ് പിരളശ്ശേരി കുന്നേല്‍ തോമസ് വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതും 24ന് ആല നെടുവരംകോട് എസ്എന്‍ഡിപി ശാഖാ യോഗം ഓഫീസിലെ അലമാരിയും വഞ്ചിയും തകര്‍ത്തു മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

കഴിഞ്ഞ മെയ് 10ന് വെണ്മണി സ്റ്റേഷന്‍ പരിധിയിലെ കടയിക്കാട് ഗുരുമന്ദിരത്തിന്റെ കാണിക്ക വഞ്ചി കുത്തി ത്തുറന്ന് മോഷണം നടത്തിയ ശേഷം സമീപത്തുള്ള വീട്ടില്‍ നിന്നും ഇയാള്‍ ബൈക്കും മോഷ്ടിച്ചാണ് കടന്നത്. ചെങ്ങന്നൂര്‍, വെണ്മണി, മാന്നാര്‍ സ്റ്റേഷനുകളിലായി നാല് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.