ശനിയാഴ്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുകളാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്

കോഴിക്കോട്: കൊടുവള്ളിയില്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്തഫയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വന്‍മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ അലമാര തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. മുസ്തഫയുടെ ഭാര്യ ശനിയാഴ്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുകളാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായ കാര്യം സ്ഥിരീകരിച്ചത്. പിന്നീട് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം, അയൽവാസിയുടേതടക്കം 38 പവൻ സ്വർണ്ണവും പണവും കവർന്നു; അന്വേഷണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം