ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്
കൊല്ലം: മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മോഷണം നടത്തിയ രാസാത്തി രമേഷ്.
മോഷ്ടാവിനെ നാഗർ കോവിലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി കേരള പൊലീസിന്റെ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ കൊല്ലത്ത് എത്തിക്കും
ജീവനൊടുക്കാൻ ടവറിൽ കേറി; കടന്നൽ കുത്തേറ്റ് താഴേക്ക് ചാടി
കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ബി എസ് എൻ എൽ ടവറിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ടവറിലെ കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് യുവതി താഴെക്ക് ചാടി. എന്നാൽ ഫയർ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
