Asianet News MalayalamAsianet News Malayalam

കൂത്താട്ടുകുളം ടൗൺ പള്ളിയിൽ മോഷണ ശ്രമം: ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോ​ഷ്ടാ​വ് പി​ടി​യി​ൽ

കൂത്താട്ടുകുളം ദേവമാതാകുന്ന് അംബേദ്‌കർ കോളനിയിൽ തറവട്ടത്തിൽ എമിൽ ടി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Theft attempt at koothattukulam town church accused arrested
Author
First Published Jun 11, 2024, 12:49 PM IST

കൊച്ചി: കൂത്താട്ടുകുളം ടൗൺ കത്തോലിക്കപള്ളിയിൽ ഭണ്ഡാരം തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂത്താട്ടുകുളം ദേവമാതാകുന്ന് അംബേദ്‌കർ കോളനിയിൽ തറവട്ടത്തിൽ എമിൽ ടി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം മറിച്ചിട്ടാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്. തുടർന്ന് പള്ളിയിലെ മൈക്ക് സ്റ്റാൻഡ് എടുത്ത് ഭണ്ഡാരം തകർക്കാനുള്ള ശ്രമം നടത്തുന്നത് പള്ളി ശുശ്രൂഷകന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പ്ര തിയെ പിടികൂടി. യുവാവിനെ പിടികൂടുന്നതിനിടയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios