ചേര്‍ത്തല: സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം. ട്രഷറിയില്‍ അടക്കാന്‍ ഷെല്‍ഫിനുള്ളില്‍ വെച്ചിരുന്ന 17000 രൂപ നഷ്ടപെട്ടു. മുന്‍വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറി ഷെല്‍ഫ് പൊളിക്കാതെ തുറന്നാണ് പണം കവര്‍ന്നത്. ശനി, ഞായര്‍ അവധിക്കു ശേഷം തിങ്കളാഴ്ച തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്.

പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസും ഡോഗ്സ്‌ക്വാഡും, വിരലടയാള വിദഗ്ദരും തെളിവെടുപ്പു നടത്തി. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ ലഭിച്ച തുകയാണ് ഇവിടെ പ്രത്യേക ഷെല്‍ഫില്‍ സൂക്ഷിക്കുന്നത്. അടുത്ത പ്രവര്‍ത്തി ദിവസമാണ് ഇതു ട്രഷറിയില്‍ അടക്കുന്നത്. പണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച മൂന്നരവരെ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടു.