തിരുവനന്തപുരം ചിറയിൻകീഴ് വീടിന്‍റെ വാതിൽ തകർത്ത് കവർച്ച. ചിറയിൻകീഴ് പണ്ടകശാല കൂട്ടുംവാതുക്കൾ കൃപ ഭവനിൽ സന്തോഷ്‌ -റീജ ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴ് വീടിന്‍റെ വാതിൽ തകർത്ത് കവർച്ച. ചിറയിൻകീഴ് പണ്ടകശാല കൂട്ടുംവാതുക്കൾ കൃപ ഭവനിൽ സന്തോഷ്‌ -റീജ ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ റീജ ഒറ്റയ്ക്കായിരുന്നതിനാൽ തൊട്ടടുത്ത വീട്ടിലാണ് രാത്രി കിടന്നുറങ്ങിയത്. രാവിലെ റീജ വീട്ടിൽ എത്തുമ്പോൾ വീടിന്‍റെ മുൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 5000 രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കമ്പി വടിയും കയ്യിലേന്തി നീല ഷര്‍ട്ട് ധരിച്ച പ്രായം ചെന്നയാള്‍ വീടിന് മുന്നിൽ നിൽക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. സിസിടിവി ഉണ്ടെന്ന് അറിയാതെ മുഖം പോലും മറയ്ക്കാതെയാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്നും ദൃശ്യത്തിൽ വ്യക്തമാണ്. സിസിടിവി ദൃശ്യത്തിൽ പ്രതിയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. അതിനാൽ തന്നെ പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്. 

മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം

YouTube video player