അലമാരയില്‍ നിന്ന് മൂന്ന് പവനോളം വരുന്ന സ്വര്‍ണവും ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് കരുതിവച്ച ഇരുപതിനായിരം രൂപയും ഒപ്പം കൊണ്ടുപോയി.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട് കുത്തിത്തുറന്ന് മോഷ്ടാവ് കൊണ്ടുപോയത് ഒരു ഗ്യാസ് സിലിണ്ടര്‍. ഞായറാഴ്ച രാത്രിയാണ് കള്ളന്‍ വീട്ടില്‍ക്കയറിയത്. പിന്‍വശത്തെ കതക് പൊളിച്ച് ആദ്യം എത്തിയത് അടുക്കളയിലാണ്. ഗ്യാസ് സ്റ്റൗവില്‍നിന്ന് സിലിണ്ടര്‍ വേര്‍പ്പെടുത്തി. പുതിയ ഗ്യാസ് കുറ്റിയായതിനാല്‍ ഒന്നും നോക്കിയില്ല, ആദ്യം തന്നെ അത് പൊക്കി.

അലമാരയില്‍ നിന്ന് മൂന്ന് പവനോളം വരുന്ന സ്വര്‍ണവും ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് കരുതിവച്ച ഇരുപതിനായിരം രൂപയും ഒപ്പം കൊണ്ടുപോയി. തിരുവനന്തപുരം കള്ളിക്കാട് ആഴാങ്കൽ ശ്രീകണ്ഠന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കമ്പി പാര ഉപയോഗിച്ചാണ് കതക് കുത്തി തുറന്നത്. നെയ്യാര്‍ഡാം പൊലീസ് എത്തി അന്വേഷണം തുടങ്ങി. സ്വര്‍ണവും പണവും മോഷ്ടിച്ച കേസുകള്‍ ഏറെയുണ്ടെങ്കിലും ഇത്രയും തൂക്കമുള്ള ഗ്യാസ് സിലിണ്ടര്‍ അടിച്ചുമാറ്റിയ കള്ളന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം