കായംകുളം: ചേരാവള്ളിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചേരാവള്ളി കോലടത്ത് കാര്‍ത്തികയില്‍
വാടകയ്ക്ക് താമസിക്കുന്ന പട്ടാണിപ്പറമ്പില്‍ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം തൂക്കം വരുന്ന മാല അപഹരിച്ചു.

സതീശനും കുടുബവും കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന പിതാവിനോടൊപ്പമായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.