ആരോഗ്യ പ്രശ്നങ്ങളുണ്ടായി ജോലിക്ക് പോകാനാവാതെ വന്നതോടെയാണ് ഇരുവരും ചേര്‍ന്ന തട്ടുകട തുടങ്ങിയത്. പൊറോട്ടയും ബീഫ് കറിയും വീട്ടില്‍ നിന്ന് തയ്യറാക്കി കൊണ്ടുവന്ന് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി

ലോക്ഡൌണ്‍ കാലത്ത് ഉപജീവനത്തിനായി തുറന്ന തട്ടുകടയില്‍ നിന്ന് റൈസ് കുക്കര്‍ അടക്കം മോഷണം പോയി. എറണാകുളം, ആലുവ സ്വദേശികളായ യുവാക്കളുടെ തട്ടുകടയില്‍ നിന്നാണ് റൈസ് കുക്കറടക്കം കാണാതായത്. ദിലീഷ് കരുവേലി, സുധീഷ് ബാബു എന്നീ സുഹൃത്തുക്കളുടേതായിരുന്നു തട്ടുകട.

മുപ്പത്തിയാറുകാരനായ സുധീഷ് വെല്‍ഡറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായി ജോലിക്ക് പോകാനാവാതെ വന്നതോടെയാണ് ഇരുവരും ചേര്‍ന്ന തട്ടുകട തുടങ്ങിയത്. പൊറോട്ടയും ബീഫ് കറിയും വീട്ടില്‍ നിന്ന് തയ്യറാക്കി കൊണ്ടുവന്ന് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.

പൊറോട്ട ചൂട് നഷ്ടമാവാതിരിക്കാന്‍ റൈസ് കുക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. പെട്ടന്ന് അസുഖം കൂടിയതോടെ ചികിത്സയ്ക്കായി ഏതാനും ദിവസം കട അടച്ചിരുന്നു. ഈ സമയത്താണ് കഴിഞ്ഞ ദിവസം കടയിലെ പെട്ടി കുത്തിത്തുറന്ന് റൈസ് കുക്കറടക്കമുള്ളവ ആരോ മോഷ്ടിച്ചത്. വലിയ മുടക്കുമുതല്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ ചെറിയ നിലയ്ക്ക് ആയിരുന്നു ഇവരുടെ കച്ചവടം. കടയിലെ മോഷണത്തോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് ഇരുവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona