Asianet News MalayalamAsianet News Malayalam

കാണിക്കവഞ്ചികൾ തകർത്ത് മോഷണം; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

പള്ളിയിലെ സുരക്ഷ ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിന്‍റെ ചിത്രം പതിഞ്ഞു. 

theft in mosque thief trapped in CCTV
Author
Ambalapuzha, First Published May 3, 2019, 1:03 PM IST

അമ്പലപ്പുഴ: നീർക്കുന്നം മസ്ജിദുൽ ഇജാബ പള്ളിയിൽ കാണിക്ക വഞ്ചികൾ തകർത്ത് പണം അപഹരിച്ചു. ഇന്നലെ (വ്യാഴാഴ്ച) രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച പ്രഭാത നിസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴാണ് പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന 3 കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടത്.  പള്ളിയിലെ സുരക്ഷ ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിന്‍റെ ചിത്രം പതിഞ്ഞു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

"

Follow Us:
Download App:
  • android
  • ios