ആലപ്പുഴ: ജില്ലാക്കോടതിക്ക് ഏതിർവശം ആലപ്പുഴ പ്രസ് ക്ലബ്ബിലും സമീപത്തെ കടകളിലുമായി മോഷണം. പ്രസ് ക്ലബ്ബിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ മോഷണം പോയി. ഇന്ന് രാവിലെയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. പ്രസ് ക്ലബ്ബിൽ നിന്ന് കംപ്യൂട്ടറിന്റെ യു.പി.എസ്. മോണിറ്റർ, സ്കാനർ, ആംപ്ലിഫയർ,  ബൾബുകൾ തുടങ്ങിയവയാണ് നഷ്ടമായത്. ഇൻവെട്ടർ കടത്തനാകാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സമീപത്തെ സപ്ലൈക്കോയിൽ നിന്ന് മൂന്നു നാലു ചാക്കുകളും ഇരുമ്പ് ഡെസ്കും നഷ്ടപ്പെട്ടു. വാഹനങ്ങളിൽ വ്യാപാരം നടത്തുവർ സ്ഥാപിക്കുന്ന കുടകളുടെ കമ്പികളും മോഷ്ടിക്കപ്പെട്ടു.  പ്രസ് ക്ലബ്ബിന് സമീപത്തായി മറ്റൊരിടത്ത് നിന്നും ഏടുത്തതിന് ശേഷം ഉപേക്ഷിച്ച മോണിറ്റർ കണ്ടെടുത്തു. പ്രസ് ക്ലബ്ബ് നവീകരണം നടക്കുന്നതിനാൽ മൂന്നാം നിലയിലായിരുന്നു കംപ്യൂട്ടർ സൂക്ഷിച്ചിരുന്നത്. 

നവീകരണത്തിനായി സ്ഥാപിച്ചരുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നാണ് വിലയിരുത്തൽ. രാത്രി സമീപത്തായി കണ്ടവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സി.സി. ടി.വി.ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.