ചാരുംമൂട്: കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയിലെ നേർച്ചവഞ്ചികൾ കുത്തിതുറന്നാണ് മോഷണം നടത്തിയത്. 15000 രൂപയോളം മോഷ്ടിച്ചതായാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് പള്ളിയുടെ വാതിൽ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നത്. പള്ളിക്കുള്ളിലുള്ള പ്രധാന വഞ്ചിയും, അടുത്ത മുറിയിലുണ്ടായിരുന്ന വഞ്ചിയുമാണ് കുത്തിതുറന്നത്. 15000 ഓളം രൂപ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.