തൃശ്ശൂര്‍: തൃശ്ശൂര്‍ മതിലകം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ കവര്‍ച്ച. സിസിടിവിയും ഹാര്‍ഡ് ഡിസ്ക്കും മോഷണം പോയി. നാല് ലക്ഷം രൂപയും സ്കൂളിന്‍റെ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടു. 

ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ പൊളിച്ചാണ് പണം കവര്‍ന്നത്. വിദ്യാർത്ഥികളുടെ യൂണിഫോമിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. പൂട്ടുകൾ എല്ലാം പൊളിച്ച നിലയിലാണ്. രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.  പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.