Asianet News MalayalamAsianet News Malayalam

ഹെൽമറ്റ് ധരിച്ചെത്തി ക്ഷേത്രത്തിൽ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സിസിടിവി ദൃശ്യം പുറത്ത്

ക്ഷേത്രം ഓഫീസ് വാതിലിന്‍റെ പൂട്ട് തകർത്തു. ഇവിടെയുണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ചു. പണമൊന്നും കിട്ടാതായതോടെ അലമാര അടിച്ചു തക൪ത്തു.

Theft in temple wearing helmet CCTV footage is out
Author
First Published Aug 26, 2024, 11:11 AM IST | Last Updated Aug 26, 2024, 11:11 AM IST

പാലക്കാട്: ചാലിശ്ശേരിയിൽ ക്ഷേത്രത്തിൽ മോഷണം. പെരുമണ്ണൂർ കോട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൻറെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണം കവ൪ന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പുല൪ച്ചെ രണ്ടു മണിയോടെയാണ് പെരുമണ്ണൂർ കോട്ടക്കാവ് ഭഗവതി ക്ഷേത്രത്തിൽ കള്ളൻ കയറിയത്. പുറകു വശത്തെ ഗേറ്റ് വഴിയാണ് അകത്തേക്ക് കടന്നത്. കറുത്ത ഹെൽമെറ്റ് ധരിച്ച് ഭണ്ഡാര പെട്ടിക്കരികിലെത്തി. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂട്ട് പൊളിക്കാനായത്. 

ഭണ്ഡാരത്തിലുണ്ടായിരുന്ന നാണയത്തുട്ടുകളെല്ലാം എടുത്ത കള്ളൻ ക്ഷേത്രം ഓഫീസ് വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തേക്കും കടന്നു. ഇവിടെയുണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ചു. പണമൊന്നും കിട്ടാതായതോടെ അലമാര പൂ൪ണമായും അടിച്ചു തക൪ത്തു. രേഖകളെല്ലാം നശിപ്പിച്ചു. ചാലിശ്ശേരി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

ഞെളിയൻ പറമ്പിലെ മാലിന്യമല; ബയോമൈനിങ്ങിന്‍റെ പേരിൽ ചെലവഴിച്ച മൂന്നരക്കോടി പാഴായി

Latest Videos
Follow Us:
Download App:
  • android
  • ios