സമൂഹം അവരെ എന്നും ഭയപ്പാടോടെയാണ് കണ്ടിരുന്നത്. സമൂഹത്തില്‍ നിന്നും ബഹിഷ്കൃതരായവര്‍. പക്ഷേ നാട് ദുരന്തമുഖത്ത് ഒറ്റപ്പെടുമ്പോള്‍ കൂടെ നില്‍ക്കാന്‍ തങ്ങളുമുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍. അതേ അവരും നമ്മുക്കൊപ്പമുണ്ട്.
കണ്ണൂര്‍ : സമൂഹം അവരെ എന്നും ഭയപ്പാടോടെയാണ് കണ്ടിരുന്നത്. സമൂഹത്തില്‍ നിന്നും ബഹിഷ്കൃതരായവര്‍. പക്ഷേ നാട് ദുരന്തമുഖത്ത് ഒറ്റപ്പെടുമ്പോള്‍ കൂടെ നില്‍ക്കാന്‍ തങ്ങളുമുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍. അതേ അവരും നമ്മുക്കൊപ്പമുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ തങ്ങളുടെ തുച്ഛമായ ജയില്‍ വരുമാനത്തില്‍ നിന്നും മിച്ചം വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജയില്‍ ജോലിലെ ജോലിയില്‍ നിന്നും ലഭിച്ച തുച്ഛമായ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച നാലര ലക്ഷം രൂപയുടെ ചെക്കാണ് ജയില്‍ അന്തേവാസിയായ പാർത്ഥിപന്‍ ജയില്‍ സൂപ്രണ്ട് ബാബുരാജിന് കൈമാറിയത്. 1869 ല്‍ സ്ഥാപിച്ച കണ്ണൂര്‍ സെട്രല്‍ ജയിലില്‍ നിലവില്‍ ആയിരത്തിന് മുകളില്‍ അന്തേവാസികളാണ് നിലവില്‍ ഉള്ളത്.
