ജൂണ്‍ 21ന് രാത്രിയാണ് പറപ്പൂര്‍ ചോലകുണ്ട് ആമകുളങ്ങര റഷീദിന്റെ സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയത്. താക്കോല്‍ വാഹനത്തില്‍ തന്നെ വെച്ച് ഉറങ്ങാന്‍ പോയ റഷീദ് പുലര്‍ച്ചെയാണ് വാഹനം നഷ്ടടപ്പെട്ടത് അറിയുന്നത്. 

വേങ്ങര: മനംമാറ്റം വന്നതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി മോഷ്ടാവ്. ഒപ്പം 'ഒരുമാസത്തെ വാടകയിനത്തില്‍' പുത്തന്‍ ഹെല്‍മറ്റും സ്‌കൂട്ടറില്‍ വെച്ചു. ജൂണ്‍ 21ന് രാത്രിയാണ് പറപ്പൂര്‍ ചോലകുണ്ട് ആമകുളങ്ങര റഷീദിന്റെ സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയത്. താക്കോല്‍ വാഹനത്തില്‍ തന്നെ വെച്ച് ഉറങ്ങാന്‍ പോയ റഷീദ് പുലര്‍ച്ചെയാണ് വാഹനം നഷ്ടടപ്പെട്ടത് അറിയുന്നത്. പരാതിയില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് റോഡിലെ സിസിടിവികളും മറ്റും പരിശോധിച്ചു. അന്വേഷണം പാലക്കാട്ടേക്ക് വ്യാപിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ വാഹനം നഷ്ടടപ്പെട്ട അതേ വീട്ടുമുറ്റത്ത് തന്നെ വാഹനം പ്രത്യക്ഷപ്പെട്ടു. മോഷണം പോകുമ്പോള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന പഴയ ഹെല്‍മെറ്റിന് പകരമായി പുതിയൊരു ഹെല്‍മറ്റും സ്‌കൂട്ടറില്‍ വെച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona