ബംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് തിങ്കളാഴ്ച പിടിയിലായത്. 

കല്‍പ്പറ്റ: മീനങ്ങാടിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് തിങ്കളാഴ്ച പിടിയിലായത്. 

മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വി എം സുഹൈല്‍ (34) മേപ്പാടി നത്തംകുനി ചൂണ്ടയില്‍തൊടി അമല്‍ (23) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമല്‍ മൈസുരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി സുഹൈലിന്റെ കൈവശം കാറില്‍ കൊടുത്ത് വിടുകയായിരുന്നു. സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാറിന് പിറകെ ബസ്സില്‍ വരികയായിരുന്ന അമലിനെയും പൊലീസ് പിടികൂടുകയായിരുന്നു. സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമലിനെ പോലീസ് കാത്തുനിന്ന് പിടികൂടിയത്. 

ഖത്തറിൽ നിന്ന് അശ്ലീലദൃശ്യം, സ്ക്രീൻഷോട്ട് പങ്കുവെച്ച് അരിത ബാബു; ഇയാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അഭ്യർത്ഥന

മലപ്പുറത്ത് ചില്ലറ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് 18.38 ഗ്രാം എം ഡി എം എ കൊണ്ടുപോയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. നവംബര്‍ 30 ന് മീനങ്ങാടി എസ് ഐ രാംകുമാറും സംഘവും വാഹന പരിശോധന നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പിടികൂടിയ അശ്വിനെ നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം