സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞാണ് പിടികൂടിയത്

തിരുവല്ലം: തിരുവല്ലത്തെ എഞ്ചിനീയറിംഗ് കോളേജിലെ വർക്ക് ഷോപ്പിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷ്ടിച്ച പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. തിരുവല്ലം ശാന്തിപുരം കീഴെ ചരുവിള വീട്ടിൽ മുകേഷ് ( 40) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25 ന് രാത്രിയിൽ തിരുവല്ലത്തെ എം ജി എഞ്ചിനീയറിംഗ് കോളേജിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഇരുമ്പ് വാതിൽ തകർകത്ത് അകത്തു കയറി വില പിടിപ്പുള്ള ഉപകരണങ്ങൾ, മരത്തടികൾ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. 

കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജൂലൈ 1 മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും, ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ നടപടിയെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം