ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് 110 ഗ്രാം എംഡിഎംഎയുമായി കാറിൽ വന്ന അഖിൽ, അച്ചു എന്നിവരെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. ഇവരിൽ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തലസ്ഥാനത്ത് വൻ ലഹരിവേട്ട. 110 ഗ്രാം എം ഡി എം എയുമായി രണ്ടു യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം കോവളത്ത് വച്ച് പിടികൂടി. പൊലിസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തലസ്ഥാനത്ത് വ്യാപകമായ പരിശോധനകള്‍ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവരുകയായിരുന്നു. ഇതിനിടെയാണ് വൻതോതിൽ ലഹരി വസ്തു ബെംഗളൂരുവിൽ നിന്നും കൊണ്ടുവരുന്നുവെന്ന വിവരം ഡാൻസാഫിന് ലഭിച്ചത്. ബെംഗളൂരുവിലേക്ക് പോയ ഒരു കാറിന്‍റെ വിവരം ലഭിച്ചു. കോവളം ബൈപ്പാസ് വഴി സംശയിക്കുന്ന കാർ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡാൻസാഫ് സംഘം വാഹനം തടഞ്ഞു. പൊലിസിനെ വെട്ടിച്ച് വാഹനം മുന്നോട്ടു പോയി. പൊലിസ് പിന്തുടർന്ന് വാഹനം തടഞ്ഞു. കാറിന്‍റെ ഡോർ തുറക്കാൻ പ്രതികൾ തയ്യാറായില്ല. ഒടുവിൽ കാറിന്‍റെ ചില്ലുകള്‍ പൊട്ടിച്ച് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കീഴ്പ്പെടുത്തിയാണ് എം ഡി എം എ കണ്ടെടുത്തത്.
അന്വേഷണം തുടരും
കാറിലുണ്ടായിരുന്ന അഖിൽ, അച്ചു എന്നിവരെ പൊലീസ് സാഹസികമായി പിടികൂടുകയും ചെയ്തു. 110 ഗ്രാം എം ഡി എം എയും ഹാഷിഷ് ഓയിലും കഞ്ചാവും ഇവരിൽ നിന്നും കണ്ടെത്തി. അച്ചുവിന്‍റെ സഹോദരൻ എം ഡി എം എ കേസിൽ ജയിലാണ്. ഇത് ആദ്യമായാണ് ലഹരിക്കേസിൽ ഇവരുവരും പിടിയിലായകുന്നത്. ഇരുവരുടെയും പണത്തിന്‍റെ ഉറവിടവും സഹായികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കമ്മീഷണർ അരുണ്‍ ബി കൃഷ്ണ പറഞ്ഞു.
