Asianet News MalayalamAsianet News Malayalam

ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട് ഈ ചുവന്ന 'കടായിക്ക്'

ഇപ്പോഴത്തെ പൂങ്ങോട് മൈതാനമടക്കം 50 ഏക്കറോളം വരുന്ന  ഭൂമി മരനാട്ട് തറവാടിന്റെ കശുമാവിന്‍ തോട്ടമായിരുന്നു. ഈ തോട്ടത്തിന് ചുറ്റും മുള വേലിയും കെട്ടി സംരക്ഷിച്ചു പോന്നിരുന്നു.

This red 'kadai' has a story to tell of a century.
Author
Malappuram, First Published Jan 5, 2022, 1:41 PM IST

മലപ്പുറം: പൂങ്ങോട് മൈതാനത്തിനടുത്ത് പ്രൗഡിയുടെയും പഴമയുടെയും കാവലായി ചുവന്ന കടായി കൗതുക കാഴ്ചയാകുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചുവന്ന 'കടായി' യാണ് നാട്ടുകാര്‍ ഇപ്പോഴും കൗതുക വസ്തുവായി സംരക്ഷിച്ച് വരുന്നത്. പഴയ കാലത്ത് പൂങ്ങോട് പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും മരനാട്ട് നമ്പൂതിരി തറവാട് വകയായിരുന്നുവത്രെ. ഇപ്പോഴത്തെ പൂങ്ങോട് മൈതാനമടക്കം 50 ഏക്കറോളം വരുന്ന  ഭൂമി മരനാട്ട് തറവാടിന്റെ കശുമാവിന്‍ തോട്ടമായിരുന്നു.

ഈ തോട്ടത്തിന് ചുറ്റും മുള വേലിയും കെട്ടി സംരക്ഷിച്ചു. പിന്നീട് പറമ്പിലേക്ക് പ്രവേശിക്കാനുള്ള  വഴിയായിട്ടാണ് 'കടായി' നിര്‍മിച്ചത്. ചെങ്കല്ല് കൊണ്ട് ഇരുവശയും കെട്ടി സിമന്റും കമ്പിയും ചേര്‍ത്ത് അഴിയിട്ടാണ് 'കടായി' നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ മനുഷ്യര്‍ക്ക് പ്രവേശിക്കാനും കന്നുകാലികള്‍ കടക്കുന്നത് തടയാനും കഴിയുമായിരുന്നു. പൂങ്ങോട് മൈതാനത്തിനടുത്താണ് പ്രൗഡിയുടെയും പഴമയുടെയും കാവലായി ചരിത്ര വസ്തു നിലകൊള്ളുന്നത്. പഴമ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ മിനുക്ക് പണിയെടുത്ത്  പെയിന്റെടിച്ച് ഇത്  നിലനിര്‍ത്തിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios