Asianet News MalayalamAsianet News Malayalam

തൊടുപുഴയിലെ വെള്ളപ്പാച്ചിൽ; പാറമടയ്ക്കെതിരെ പ്രതിഷേധം, അനധികൃത പാറപൊട്ടിക്കൽ അപകടകാരണമെന്ന് നാട്ടുകാർ

തൊടുപുഴ അഞ്ചിരിയിലുള്ള പാറമടയ്ക്ക് താഴെ ഒരു കൊന്നത്തെങ്ങിന്‍റെ ഉയരത്തിലാണ് പാറമടയിൽ നിന്നുള്ള മണ്ണ് ശേഖരിച്ചിരിക്കുന്നത്. കനത്ത മഴയിൽ വെള്ളത്തിനൊപ്പം ഈ മണ്ണ് കുത്തിയൊലിച്ച് വന്നതാണ് പ്രദേശത്തെ വീടുകളെ മുക്കിയത്. 

Thodupuzha floods; Locals say illegal rock blasting is dangerous
Author
Idukki, First Published Oct 22, 2021, 8:25 AM IST

ഇടുക്കി: തൊടുപുഴ (Thodupuzha) അഞ്ചിരിയിൽ വെള്ളപ്പാച്ചിലിനിടയാക്കിയ പാറമടയ്ക്ക് എതിരെ പ്രതിഷേധ സമരവുമായി നാട്ടുകാർ. അനധികൃതമായി പാറപൊട്ടിക്കുകയും മണ്ണ് സംഭരിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാറമടയ്ക്ക് താഴെയുള്ള നിരവധി വീടുകൾ ഇപ്പോഴും മണ്ണിടിച്ചിൽ (Landslide) ഭീഷണിയിലാണ്.

തൊടുപുഴ അഞ്ചിരിയിലുള്ള പാറമടയ്ക്ക് താഴെ ഒരു കൊന്നത്തെങ്ങിന്‍റെ ഉയരത്തിലാണ് പാറമടയിൽ നിന്നുള്ള മണ്ണ് ശേഖരിച്ചിരിക്കുന്നത്. കനത്ത മഴയിൽ വെള്ളത്തിനൊപ്പം ഈ മണ്ണ് കുത്തിയൊലിച്ച് വന്നതാണ് പ്രദേശത്തെ വീടുകളെ മുക്കിയത്. ഒരു വർഷത്തോളം അടഞ്ഞ് കിടന്നശേഷം മൂന്ന് മാസം മുന്പാണ് ഇവിടെ വീണ്ടും പാറപൊട്ടിക്കാൻ തുടങ്ങിയത്. നിയന്ത്രണങ്ങളെല്ലാം മറികടന്ന് രാത്രിയിലും ക്വാറിയിൽ സ്ഫോടനം പതിവെന്ന് നാട്ടുകാർ.

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പാറപൊട്ടിക്കുന്നത് നിർത്തിവക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി നാട്ടുകാർ ജില്ലഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios