പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവച്ചതാണ് രഘുവിനെതിരെയുളള കേസ്. സംഭവത്തിലെ പ്രധാന കേസും രഘുവിന്‍റേതാണ്. പലതവണ പൂട്ടിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ രഘു ഒത്താശ ചെയ്തുവെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം പ്രോസിക്യൂഷൻ തെളിയിച്ചു.
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ആകെ 28 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാമത്തെ കേസിലെ വിധിയാണ് തൊടുപുഴ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവച്ചതാണ് രഘുവിനെതിരെയുളള കേസ്. സംഭവത്തിലെ പ്രധാന കേസും രഘുവിന്‍റേതാണ്. പലതവണ പൂട്ടിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ രഘു ഒത്താശ ചെയ്തുവെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം പ്രോസിക്യൂഷൻ തെളിയിച്ചു.
കേസിൽ ഇരയുടെ അമ്മ, കോട്ടയം രാമപുരം സ്വദേശി തങ്കച്ചൻ എന്നിവരാണ് മറ്റു പ്രതികൾ. അമ്മയുടെ അറിവോടെയായിരുന്നു പീഡന പരമ്പരയെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. വിചാരണ വേളയിൽ അതിജീവിതയുടെ അമ്മയും രണ്ടാഴ്ച മുമ്പ് തങ്കച്ചനും മരിച്ചിരുന്നു. 2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷക്കാലം 28 ഓളം പേർ പലവട്ടം കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഓരേ പ്രതിക്കെതിരെയുമുള്ള കേസുകൾ പ്രത്യേകമായാണ് രജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന 25 കേസുകളിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്.


