ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറിയതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനന്ദു 20 മിനിറ്റോളം റോഡിൽ രക്തം വാർന്നു കിടന്നു. പിന്നീടാണ് കാറിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കുമ്പഴ പാലത്തിന് സമീപത്തായിരുന്നു അപകടം. ഇളകൊള്ളൂർ ബ്ലോക്ക് പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അനന്ദു (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കോന്നി ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ബൈക്ക് കുമ്പഴ ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് വരുകയായിരുന്നു.

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറിയതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനന്ദു 20 മിനിറ്റോളം റോഡിൽ രക്തം വാർന്നു കിടന്നു. പിന്നീടാണ് കാറിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴക്കും ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. നാളെ പത്തനംതിട്ടജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.