കൂറ്റനാട് കോതച്ചിറ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിനുള്ളിൽപ്പെട്ട തൊഴിലുറപ്പ് എഡിഎസ് രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. ഏതാണ്ട് മൂന്ന് മിനിറ്റിലേറെ സമയം ഇവർ ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ടു.

പാലക്കാട്: കൂറ്റനാട് കോതച്ചിറ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിനുള്ളിൽപ്പെട്ട തൊഴിലുറപ്പ് എഡിഎസ് രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. ഏതാണ്ട് 5 മിനിറ്റിലേറെ സമയം ഇവർ ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ടു. സമീപ പ്രദേശത്തുണ്ടായിരുന്ന 22 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ അലറിക്കരഞ്ഞ് ഒച്ച വച്ചെങ്കിലും സതിക്ക് പുറത്തിറങ്ങാനായില്ല. തലക്ക് മുകളിൽ വൈദ്യുത ലൈൻ കൂട്ടി ഉരസി തീഗോളം രൂപപ്പെട്ടു. മറുവശത്ത് ആഴത്തിലുള്ള വലിയ കുളവും. ഇതിനിടയിൽ കാഴ്ച പൂർണ്ണമായും മറഞ്ഞ് പോവുകയും ചെയ്തതായി സതി പറയുന്നു.

View post on Instagram

കാലിനടിയിലെ മണ്ണും ചെരിപ്പും, ബാഗും കുടയുമെല്ലാം ചുഴലിക്കാറ്റ് വലിച്ചെടുത്തു. കൂടെ സമീപത്തെ മരങ്ങളുടെ കൊമ്പുകളും. ഇതിനിടെ നിലത്ത് പ്രാണരക്ഷാർഥം കിടക്കാൻ ശ്രമിക്കുന്നതിനിടെ ചുഴലിക്കാറ്റ് പതിയെ ദിശമാറി അപ്രത്യക്ഷമാവുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് സതിയെങ്കിലും ചുഴലിക്കാറ്റിൻ്റെ രൗദ്രഭാവം കണ്ടതിൻ്റെ ഞെട്ടലിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ.