ഇടുക്കി: സ്വകാര്യവ്യക്തിയുടെ ഭൂമി പ്രശ്നത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേര്‍ത്ത ഹിയറിങ്ങിന് പങ്കെടുക്കാനെത്തിയ അഭിഭാഷകയ്ക്ക് ഫോൺ ഭീഷണി. ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബിക്കാണ് ഫോണിൽ ഭീഷണിയെത്തിയത്. വെള്ളിയാഴ്ചയാണ് ജില്ലാ കളക്ടർ മുമ്പാകെ അഭിഭാഷക ഹിയറിങ്ങിൽ പങ്കെടുക്കാനെത്തിയത്. 

ഇതിന് മുന്നോടിയായി കക്ഷിയെ നേരിൽ കാണുന്നതിന് വേണ്ടി അഭിഭാഷക വ്യാഴാഴ്ച മൂന്നാറിലെത്തിയിരുന്നു. ഇതിനിടെയാണ് ഹിയറിങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട്   ഭീഷണിയെത്തിയത്. സംഭവത്തിൽ മൂന്നാർ സിഐക്ക് അഭിഭാഷക പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശമനുസരിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്ന് അധിക്യതർ അറിയിച്ചു.