Asianet News MalayalamAsianet News Malayalam

​ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ; യുവാവിനെ വീട്ടിൽ കയറി വെട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​റിന്റെ(കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​. സംഭവത്തിന്​ മുമ്പ്​ ​​ ചാത്തനാട്​ ശ്മശാനത്തിന്​ സമീപത്തെ  രാഹുലി​ന്റെ വീട്​ അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്​സ് എന്നയാളെ  വീട്ടിൽകയറി വെട്ടിയിരുന്നു

three arrested for attacking man inside his house
Author
Alappuzha, First Published Nov 21, 2021, 7:39 AM IST

ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച (Killed in Explosion) സംഭവത്തിന്​ മുമ്പ്​ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ (Arrest). ആലി​ശ്ശേരി സ്വദേശി നഫ്സൽ (38), ഓമനപ്പുഴ സ്വദേശി മിറാഷ്​ (28), സനാതനപുരം സ്വദേശി ടോം റാഫേൽ (25) എന്നിവരെയാണ്​ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​റിന്റെ(കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​.

സംഭവത്തിന്​ മുമ്പ്​ ​​ ചാത്തനാട്​ ശ്മശാനത്തിന്​ സമീപത്തെ  രാഹുലി​ന്റെ വീട്​ അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്​സ് എന്നയാളെ  വീട്ടിൽകയറി വെട്ടിയിരുന്നു. ഈ കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ നോർത്ത്​ പൊലീസ്​ പറഞ്ഞു. അതേസമയം, നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണനാണ് സ്ഫോടകവസ്​തു പൊട്ടി മരിച്ചത്. 32 വയസുകാരനായ കണ്ണൻ്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റമുട്ടലുണ്ടായിരുന്നു. ഇതിന്റെ തു‍ടർച്ചയായുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. രാഹുൽ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണൻ്റെ സംഘം എത്തിയത്. തേടി വന്ന രാഹുലിനെ കിട്ടാതെ വന്നപ്പോൾ കണ്ണൻ പ്രകോപിതനായി.

ഇതേ സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ ഇയാളും കൂട്ടാളികളും ചേർന്ന് ആക്രമിച്ചിരുന്നു. വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും അന്ന് അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. ഗുണ്ടാ സംഘങ്ങളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. 

Follow Us:
Download App:
  • android
  • ios