കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 28 ലക്ഷം രൂപയുടെ സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കേസിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദുബായിൽ നിന്ന് സ്വർണ്ണം കൊണ്ടുവന്ന ആലുവ സ്വദേശി, ഏറ്റുവാങ്ങാൻ വന്ന പേരാമ്പ്ര സ്വദേശി ആയ അധ്യാപകൻ ഉൾപ്പെടെ രണ്ടു പേരെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ദുബൈയിൽ നിന്ന് 28 ലക്ഷം രൂപയുടെ സ്വർണ്ണം കടത്താൻ ആലുവ സ്വദേശി ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലും ചെയിൻ രൂപത്തിലുമായിരുന്നു സ്വർണ്ണം.