പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. 

കൽപ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. വെള്ളമുണ്ട പീച്ചങ്കോടുള്ള ഒരു കോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന ഇരിട്ടി കിളിയന്തറ ഉത്തും കുഴിയില്‍ സോണി ഫിലിപ്പ് (38), ഇതേ കോര്‍ട്ടേഴ്‌സിലെ പാലമുക്ക് ബീരാളി വീട്ടില്‍ ജമീല (30), ഭര്‍ത്താവ് തരിയോട് കാലിക്കുനി ഓടയില്‍ വീട്ടില്‍ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.