ശനിയാഴ്ച ഉച്ചയോടെ തൃക്കുന്നപ്പുഴ മധുക്കൽ ഭാഗത്തുവെച്ചാണ് തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഹരിപ്പാട്: തീരദേശം കേന്ദ്രീകരിച്ച് മത്സ്യബന്ധന വളളങ്ങളുടെ എൻജിനും ഉപകരണങ്ങളും മോഷ്ടിച്ച് മറിച്ചുവിൽക്കുന്ന മൂന്നംഗസംഘത്തെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. വടക്കനാര്യാട് തലവടി തിരുവിളക്ക് അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തെക്കനാര്യാട് തെക്കേ പാലയ്ക്കൽ വീട്ടിൽ ബിജു (40), ആലപ്പുഴ കൊറ്റംകുളങ്ങര കാളാത്ത് വെളിയിൽ വീട്ടിൽ ശ്യാംലാൽ (45), തെക്കനാര്യാട് തലവടി ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (ലിജോ മോൻ-33) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച ഉച്ചയോടെ തൃക്കുന്നപ്പുഴ മധുക്കൽ ഭാഗത്തുവെച്ചാണ് തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. തീരദേശത്ത് മോഷണം പതിവായതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദേശ പ്രകാരം കായംകുളം ഡിവൈ. എസ്. പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
